Tuesday 13 October 2015

loka vruddha dinam


                      (അബ്ദുൽ റഹ്മാൻ മീരാൻ ഹാജി കുട്ടികളുമായി അനുഭവം പങ്കു വെക്കുന്നു.)

ഷിറിയ: ലോക വൃദ്ധദിനത്തോടനുബന്ധിച്ചു ഷിറിയ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  മുംബൈയിൽ വ്യവസായിയും സ്കൂളിലെ മലയാളം ബാച്ചിലെ പ്രഥമ പഠിതാവുമായ അബ്ദുൽറഹ്മാൻ മീരാൻ ഹാജി കുട്ടികളുമായി അനുഭവം പങ്കുവെച്ചു.   അറുപത് വർഷങ്ങൾക്കിപ്പുറം പ്രദേശത്തും സമൂഹത്തിലും വന്ന ഗുണപരവും അസ്വസ്ഥജനകവുമയ മാറ്റങ്ങൾ നർമ്മം കലർന്ന ഭാഷയിൽ വിവരിച്ച അദ്ദേഹം നല്ല പൌരന്മാരകാൻ നല്ല വിദ്യാഭ്യാസം നേടുക മാത്രമേ വഴിയുള്ളൂവെന്നും നല്ല പൌരന്മാർക്കെ നല്ല ലോകം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂവെന്നും സൂചിപ്പിച്ചു.  വൃദ്ധജനസ്നേഹം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  "ഒരുപിടി അരി - ഒരു കയ്താങ്ങ്" എന്ന  പേരിൽ കുട്ടികൾ ശേഖരിച്ച 80 കിലോ അരിയും പുതുവസ്ത്രവും  സ്കൂളിനു തൊട്ടടുത്ത്‌ താമസിക്കുന്ന 90 പിന്നിട്ട ചോമു മുത്തശ്ശിക്ക് കയ്മാറി.  തുളു ഭാഷയിൽ ചോമു മുത്തശ്ശി പാടിയ നാടൻപാട്ട് കുട്ടികൾ വായ്താരിയോടെ ആസ്വദിച്ചു.  പി ടി എ പ്രസിഡണ്ട്‌ ഇബ്രാഹിം കോട്ട അധ്യക്ഷത വഹിച്ചു.  പി ടി എ വൈസ് പ്രസിഡണ്ട്‌ ഹനീഫഹെട്മിസ്ട്രെസ്സ് ഗീത ടീച്ചർ, ശേഖര വെളിച്ചപ്പാട്,  സ്റ്റാഫ്‌ സെക്രട്ടറി രവീന്ദ്ര, അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.  

No comments:

Post a Comment