ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണ്ണ വസ്ത്രങ്ങളണിഞ്ഞു രാവിലെ തന്നെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് പ്രയ്മറി തലം തൊട്ടു ഹയർ സെക്കന്ററി തലം വരെ വിവിധ മത്സര പരിപാടികളുണ്ടായിരുന്നു. കുട്ടികൾക്ക് ബലൂണ്‍ പൊട്ടിക്കൽ, കസേരകളി, ബിസ്കറ്റ് തീറ്റ, ചാക്കിൽ കയറി ചാട്ടം എന്നിവയ്ക്ക് പുറമേ അധ്യാപികമാർക്ക് കസേര കളിയും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യക്ക് മുഴുവൻ അധ്യാപകരും മുതിർന്ന വിധ്യാർതികളും സജീവമായി സഹകരിച്ചു.
Friday, 21 August 2015
Thursday, 20 August 2015
club inauguration
(നിർമ്മൽ കുമാർ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു.)
ഷിറിയ: ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2015-16 അധ്യയന വർഷത്തെ വ്യത്യസ്ത ക്ലബ്ബുകളുടെ ഉത്ഘാടനം പിലാങ്കട്ട ജി ജെ ബി എസ് അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ നിർമ്മൽ കുമാർ മാസ്റ്റർ നിർവഹിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി വിധ്യാർതികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും അന്ധവിശ്വാസം ഉച്ച്ചാടനം ചെയ്യുന്നതിനുമായി 1200 ൽ അധികം വേദികളിൽ തന്റെ ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു വിദ്യാഭാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നിർമ്മൽ കുമാർ മാസ്റ്ററുടെ അവതരണം കുട്ടികളിൽ വ്യക്തിത്വ വികസനം, നേതൃപാടവം, സംഘബോധം എന്നിവ വികസിപ്പിക്കുന്നതിനു ഏറെ പ്രയോജനകരമായിരുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ഗീത എച് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര എൻ, രാജേഷ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. കൂടുതൽ ചിത്രങ്ങൾക്ക് childrens' corner സന്ദർശിക്കുക.
Monday, 10 August 2015
Kinjanna Rai Tributes
[കിഞ്ഞന്ന റൈയുടെ ചിത്രത്തിന് മുന്നിൽ
ഹെട്മിസ്ട്രെസ്സ് ഗീത ടീച്ചർ പുഷ്പാഞ്ജലി നടത്തുന്നു.]
ഷിറിയ:
അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ കയ്യാർ കിഞ്ഞന്ന റായിക്ക്
ഷിറിയ ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ വിദ്ധ്യാർത്തികളും അധ്യാപകരും
ആദരാഞ്ജലികൾ അർപ്പിച്ചു. ഹെട്മിസ്ട്രെസ്സ് ഗീത ടീച്ചർ അനുസ്മരണ പ്രഭാഷണം
നടത്തി. മലയാള മണ്ണിൽ ജനിച്ചു കന്നഡ സാഹിത്യത്തിൽ ആധികാരിക ശബ്ദമായി മാറിയ
കിഞ്ഞന്ന റൈയുടെ മരണം കന്നഡ ഭാഷയ്ക്ക് മാത്രമല്ല കേരളത്തിന്നും ഇന്ത്യക്ക്
തന്നെയും തീരാനഷ്ടമാണെന്ന് അവർ സൂചിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര
എൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഉഷ, സന്തോഷ്, അബൂബക്കർ, സുരേന്ദ്ര, രത്നാകരൻ
എന്നിവർ സംസാരിച്ചു. സുനിത ടീച്ചർ സ്വാഗതവും ഗിരിജ ടീച്ചർ നന്ദിയും പറഞ്ഞു.
Tuesday, 4 August 2015
BIOGAS PLANT INAUGURATION
ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു.
ഷിറിയ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനു ഗ്രാമ പഞ്ചായത്ത് അനുവദിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് ശ്രീ ഇബ്രാഹിം കോട്ട പാലുകാച്ചി നിർവഹിച്ചു. ഒന്നുമുത്തൽ പത്തുവരെയുള്ള മുഴുവൻ കുട്ടികള്കും ഹോർലിക്ക്സ് ചേർത്ത പാൽ വിതരണം ചെയ്താണ് ഉദ്ഘാടനം ചെയ്തത്. ഹെട്മിസ്ട്രെസ്സ് ഗീത എച്, അധ്യാപകർ എന്നിവർക്ക് പുറമേ പി ടി എ വൈസ് പ്രസിഡന്റ് ഹനീഫ ഓണന്ടയും സന്നിഹിതനായിരുന്നു.
Subscribe to:
Posts (Atom)

-
NATURE STUDY CAMP A 40 member team of GHSS Shiriya participated in 3 days Nature Study Camp at Aralam Wildlife Sanctuary. The team...
-
Stars of GHSS Shiriya with Headmistress and Staff. Record in School's history bagging 98.4% in SSLC March 2014.