Tuesday, 23 June 2015

vijayolsavam 2015


ഷിറിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എസ്. എസ് എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രാദേശിക ക്ലബ്ബുകളുടെ സഹകരണത്തോടെ പി.ടി.എ യുടെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന പരിപാടി മഞ്ചേശ്വേരം എം. എല്‍.എ ശ്രീ. പി.ബി.അബ്ദുല്‍ റസ്സാഖ് ഉല്‍ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഈ വര്‍ഷത്തെ പുതിയ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവ് പൊതുവിദ്യാലയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ സൂചനയാണെന്നും ഇത്തരം പരിപാടികള്‍ ഗുണപരമായ ഈ മാറ്റത്തിന് പ്രോല്‍സാഹനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം എം. എല്‍.എ ശ്രീ. പി.ബി.അബ്ദുല്‍ റസ്സാഖ്, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആയിഷത്ത് താഹിറ, ഹെഡ്മിസ്ട്രസ് ഗീത എച്ച് എന്നിവര്‍ നിര്‍വ്വഹിച്ചു.

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആയിഷത്ത് താഹിറ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസി‍ഡന്‍റ് ഇബ്രാഹിം കോട്ട, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആലിക്കുഞ്ഞി, അബ്ബാസ് ഓണന്ത, അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി.വിജയന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീത എച്ച് നന്ദിയും പറഞ്ഞു.

Wednesday, 17 June 2015

vijayolsavam 2015


വിജയോത്സവം 2015

ഷിറിയ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്ന് 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൗരാവലി അനുമോദിക്കുന്നു. ജൂണ്‍ 19ന് രാവിലെ 10 മണിക്ക്. മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു.

SSLC 2015


Monday, 15 June 2015

PRAVESHANOTSAVAM 2015




ഷിറിയ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2015-16അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍തല പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലേ ദിവസം തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന്
കുരുത്തോലകളും വര്‍ണ്ണക്കടലാസുകളും കൊണ്ട് ക്ലാസ് മുറികളും സ്കൂള്‍ പരിസരവും മനോഹരമായി അലങ്കരിച്ചു.അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ സ്കൂളിലെത്തിച്ചേര്‍ന്ന നവാഗതരായ കുരുന്നുകളെ മധുരപലഹാരങ്ങളും വര്‍ണ്ണ ബലൂണുകളും പഠനോപകരണങ്ങളും നല്‍കി സ്വീകരിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ആല്‍ബം സന്ദര്‍ശിക്കുക.