Tuesday, 1 December 2015

achutha chikilsa fund

ചികിത്സാസഹായം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ഇ. വേണുഗോപാലൻ അച്ചുതന് കൈമാറുന്നു.പ്രധാന അദ്ധ്യാപിക ഗീത ടീച്ചർ, സ്കൂൾ ലീഡർ നിഷ എന്നിവർ സമീപം.  
    
                     വിദ്യാർത്ഥികളുടെ കൈതാങ്ങിൽ ചികിത്സാസഹായം

ഷിറിയ:  വിദ്യാർത്ഥികളുടെ കൈതാങ്ങിൽ കൂലിത്തോഴിലളിക്ക് ചികിത്സാ സഹായം.   ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂളിനു സമീപത്തെ താമസക്കാരനും ഒന്നാം ക്ലാസ് കന്നഡ ഡിവിഷനിലെ വിദ്യാർത്ഥിയായ സനിതിന്റെ പിതാവുമായ അച്ചുത എന്ന കെട്ടിട നിർമ്മാണ തൊഴിലാളിക്കാണ് വിദ്യാർത്ഥികളുടെ സഹായ ഹസ്തം തുണയായത്.  ജോലിക്കിടെ കെട്ടിടത്തിന്റെ സ്ലാബ് അടർന്നു വീണു പരുക്കേറ്റ പട്ടികജാതിയിൽപ്പെട്ട അച്ചുത ഒന്നര മാസത്തിലധികമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭീമമായ ചികിത്സാ ചെലവും കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയും മനസ്സിലാക്കിയ എട്ട്‌.  എ ഡിവിഷനിലെ വിദ്യാർഥികളാണ് സഹായധനം ശേഖരിക്കാൻ മുന്നിട്ടിറങ്ങിയത്.  വിദ്യാർഥികൾ തങ്ങളുടെ ആഗ്രഹം ഹെമിസ്ട്രെസ്സിനെ അറിയിക്കുകയും ഹെട്മിസ്ട്രെസ്സ് ഇത് സ്കൂൾ അസ്സംബ്ലിയിൽ അറിയിക്കുകയും ചെയ്തതോടെ സ്കൂളിലെ വിദ്യാർഥികൾ ഒന്നടങ്കം ഈ പരിപാടി ഏറ്റെടുക്കുകയായിരുന്നു.  അധ്യാപകരായ അബൂബക്കർ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, രഞ്ജിനി ടീച്ചർ എന്നിവർ നേതൃത്വം നല്കി.      

Wednesday, 28 October 2015

safety club

(2015-16 വർഷത്തെ സ്കൂൾ സേഫ്ടി ക്ലബ്‌ അംഗങ്ങൾ അധ്യാപകരായ രാജേഷ്‌ മാസ്റ്റർ, രത്നാകരൻ മാസ്റ്റർ എന്നിവരോടൊപ്പം. സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾക്ക് വളണ്ടിയർമാരായി സേവനം ചെയ്യുന്നത് സ്കൂൾ സേഫ്ടി ക്ലബ്‌ അംഗങ്ങളാണ്.) 

sports day 2015-16


                                    (ഹെട്മിസട്രെസ്സ് ഗീത ടീച്ചർ പതാക ഉയർത്തുന്നു.) 
                  (പ്രിൻസിപ്പൽ കെ. വി. വിജയൻ മാസ്റ്റർ സല്യൂട്ട് സ്വീകരിക്കുന്നു.)
 
ഷിറിയ:  ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂൾ വാർഷിക കായിക മത്സരങ്ങൾ ആരംഭിച്ചു.  ഹയർ സെക്കന്ററി വിധ്യാർതികൾ ഉൾപ്പെടെ മൊത്തം ആറ് ഗ്രൂപ്പുകൾ ആയാണ് മത്സരങ്ങൾമുന്നേറുന്നത്.  ഓരോ ഗ്രൂപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 വീതം അംഗങ്ങൾ ഉൾപെട്ട ടീമിന്റെ മാർച്ച്‌ പാസ്ടോട് കൂടിയാണ് മത്സരങ്ങൾ ആരംഭിച്ചത്.  പ്രിൻസിപ്പൽ കെ. വി. വിജയൻ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു.  ഹെട്മിസട്രെസ്സ് ഗീത ടീച്ചർ പതാക ഉയർത്തി. 



Tuesday, 20 October 2015

W I F S

 (W I F S പ്രോഗ്രാം മംഗല്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ  ഡോക്ടർ .  രാജേഷ്‌ ഉദ്ഘാടനം ചെയ്യുന്നു.)

ഷിറിയ:  WIFS  (Weakly  Iron  Folic Acid Suppliment ) ഭാഗമായി ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ബോധവല്കരണ ക്ലാസും ഗുളിക വിതരണവും സംഘടിപ്പിച്ചു. മംഗല്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ  ഡോക്ടർ .  രാജേഷ്‌ ഉദ്ഘാടനം ചെയ്തു.  ഹെൽത്ത്‌ ഇൻസ്പെക്ടർ മോഹനൻ ക്ലാസ്സ്‌ എടുത്തു.  ഹീട്മിസ്ട്രെസ്സ് ഗീത ടീച്ചർ, നോഡൽ ഓഫീസർ ഹസീന ടീച്ചർ, രാജേഷ്‌ മാസ്റ്റർ എന്നിവര് സംസാരിച്ചു. 

Tuesday, 13 October 2015

chomu

(ലോക വൃദ്ധധിനത്തോടനുബന്ധിച്ചു കുട്ടികൾ ശേഖരിച്ച അരിയും പുതുവസ്ത്രവും ചോമു മുത്തശ്ശിക്ക് കൈമാറുന്നു)

loka vruddha dinam


                      (അബ്ദുൽ റഹ്മാൻ മീരാൻ ഹാജി കുട്ടികളുമായി അനുഭവം പങ്കു വെക്കുന്നു.)

ഷിറിയ: ലോക വൃദ്ധദിനത്തോടനുബന്ധിച്ചു ഷിറിയ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  മുംബൈയിൽ വ്യവസായിയും സ്കൂളിലെ മലയാളം ബാച്ചിലെ പ്രഥമ പഠിതാവുമായ അബ്ദുൽറഹ്മാൻ മീരാൻ ഹാജി കുട്ടികളുമായി അനുഭവം പങ്കുവെച്ചു.   അറുപത് വർഷങ്ങൾക്കിപ്പുറം പ്രദേശത്തും സമൂഹത്തിലും വന്ന ഗുണപരവും അസ്വസ്ഥജനകവുമയ മാറ്റങ്ങൾ നർമ്മം കലർന്ന ഭാഷയിൽ വിവരിച്ച അദ്ദേഹം നല്ല പൌരന്മാരകാൻ നല്ല വിദ്യാഭ്യാസം നേടുക മാത്രമേ വഴിയുള്ളൂവെന്നും നല്ല പൌരന്മാർക്കെ നല്ല ലോകം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂവെന്നും സൂചിപ്പിച്ചു.  വൃദ്ധജനസ്നേഹം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  "ഒരുപിടി അരി - ഒരു കയ്താങ്ങ്" എന്ന  പേരിൽ കുട്ടികൾ ശേഖരിച്ച 80 കിലോ അരിയും പുതുവസ്ത്രവും  സ്കൂളിനു തൊട്ടടുത്ത്‌ താമസിക്കുന്ന 90 പിന്നിട്ട ചോമു മുത്തശ്ശിക്ക് കയ്മാറി.  തുളു ഭാഷയിൽ ചോമു മുത്തശ്ശി പാടിയ നാടൻപാട്ട് കുട്ടികൾ വായ്താരിയോടെ ആസ്വദിച്ചു.  പി ടി എ പ്രസിഡണ്ട്‌ ഇബ്രാഹിം കോട്ട അധ്യക്ഷത വഹിച്ചു.  പി ടി എ വൈസ് പ്രസിഡണ്ട്‌ ഹനീഫഹെട്മിസ്ട്രെസ്സ് ഗീത ടീച്ചർ, ശേഖര വെളിച്ചപ്പാട്,  സ്റ്റാഫ്‌ സെക്രട്ടറി രവീന്ദ്ര, അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.  

Friday, 21 August 2015

Onam 2015



ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണ്ണ വസ്ത്രങ്ങളണിഞ്ഞു രാവിലെ തന്നെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് പ്രയ്മറി തലം തൊട്ടു ഹയർ സെക്കന്ററി തലം വരെ വിവിധ മത്സര പരിപാടികളുണ്ടായിരുന്നു. കുട്ടികൾക്ക് ബലൂണ്‍ പൊട്ടിക്കൽ, കസേരകളി, ബിസ്കറ്റ് തീറ്റ, ചാക്കിൽ കയറി ചാട്ടം എന്നിവയ്ക്ക് പുറമേ അധ്യാപികമാർക്ക് കസേര കളിയും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യക്ക് മുഴുവൻ അധ്യാപകരും മുതിർന്ന വിധ്യാർതികളും സജീവമായി സഹകരിച്ചു.

Thursday, 20 August 2015

ONAM CELEBRATION - 2015

club_inauguration

club inauguration

             


 (നിർമ്മൽ കുമാർ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു.)

ഷിറിയ:   ഷിറിയ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2015-16 അധ്യയന വർഷത്തെ വ്യത്യസ്ത ക്ലബ്ബുകളുടെ ഉത്ഘാടനം പിലാങ്കട്ട ജി ജെ ബി എസ് അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ നിർമ്മൽ കുമാർ മാസ്റ്റർ നിർവഹിച്ചു.  കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി വിധ്യാർതികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും അന്ധവിശ്വാസം ഉച്ച്ചാടനം ചെയ്യുന്നതിനുമായി 1200 ൽ അധികം വേദികളിൽ തന്റെ ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു വിദ്യാഭാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നിർമ്മൽ കുമാർ മാസ്റ്ററുടെ അവതരണം കുട്ടികളിൽ വ്യക്തിത്വ വികസനം, നേതൃപാടവം, സംഘബോധം എന്നിവ വികസിപ്പിക്കുന്നതിനു ഏറെ പ്രയോജനകരമായിരുന്നു.  പ്രധാന അദ്ധ്യാപിക ശ്രീമതി ഗീത എച്  അധ്യക്ഷത വഹിച്ചു.  സ്റ്റാഫ്‌ സെക്രട്ടറി രവീന്ദ്ര എൻ, രാജേഷ്‌ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. കൂടുതൽ ചിത്രങ്ങൾക്ക്   childrens'  corner സന്ദർശിക്കുക. 

Monday, 10 August 2015

Kinjanna Rai Tributes


  [കിഞ്ഞന്ന റൈയുടെ ചിത്രത്തിന് മുന്നിൽ ഹെട്മിസ്ട്രെസ്സ് ഗീത ടീച്ചർ പുഷ്പാഞ്ജലി നടത്തുന്നു.]

ഷിറിയ:  അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ കയ്യാർ കിഞ്ഞന്ന റായിക്ക് ഷിറിയ ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ വിദ്ധ്യാർത്തികളും അധ്യാപകരും       ആദരാഞ്ജലികൾ അർപ്പിച്ചു. ഹെട്മിസ്ട്രെസ്സ് ഗീത ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാള മണ്ണിൽ ജനിച്ചു കന്നഡ സാഹിത്യത്തിൽ ആധികാരിക ശബ്ദമായി മാറിയ കിഞ്ഞന്ന റൈയുടെ മരണം കന്നഡ ഭാഷയ്ക്ക്‌ മാത്രമല്ല കേരളത്തിന്നും ഇന്ത്യക്ക് തന്നെയും തീരാനഷ്ടമാണെന്ന് അവർ സൂചിപ്പിച്ചു.  സ്റ്റാഫ്‌ സെക്രട്ടറി രവീന്ദ്ര എൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഉഷ, സന്തോഷ്‌, അബൂബക്കർ, സുരേന്ദ്ര, രത്നാകരൻ എന്നിവർ സംസാരിച്ചു.  സുനിത ടീച്ചർ സ്വാഗതവും ഗിരിജ ടീച്ചർ നന്ദിയും പറഞ്ഞു.  

Tuesday, 4 August 2015

BIOGAS PLANT INAUGURATION

ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു. 

ഷിറിയ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂളിനു ഗ്രാമ  പഞ്ചായത്ത് അനുവദിച്ച ബയോഗ്യാസ് പ്ലാന്റിന്റെ  ഉദ്ഘാടനം പി ടി എ പ്രസിഡണ്ട്‌ ശ്രീ ഇബ്രാഹിം കോട്ട  പാലുകാച്ചി   നിർവഹിച്ചു.  ഒന്നുമുത്തൽ പത്തുവരെയുള്ള മുഴുവൻ കുട്ടികള്കും ഹോർലിക്ക്സ് ചേർത്ത പാൽ വിതരണം ചെയ്താണ് ഉദ്ഘാടനം ചെയ്തത്.  ഹെട്മിസ്ട്രെസ്സ് ഗീത എച്, അധ്യാപകർ എന്നിവർക്ക് പുറമേ പി ടി എ വൈസ് പ്രസിഡന്റ്‌ ഹനീഫ ഓണന്ടയും സന്നിഹിതനായിരുന്നു. 

Tuesday, 28 July 2015

homage to APJ Abdul Kalam


കലാമിന് വേറിട്ടൊരു ആദരാഞ്ജലി

ഷിറിയ:  അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി പതിവ് അധ്യയനസമയത്തില്‍നിന്ന് വ്യത്യസ്തമായി വൈകുന്നേരം അഞ്ച് മണിവെര അരമണിക്കൂര്‍ അധികം  അധ്യയനം നടത്തി ഷിറിയ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വേറിട്ടൊരു മാതൃക സൃഷ്ടിച്ചു. രാവിലെ 10.30ന് ഹെഡ്മിസ്ട്രസ് ഗീതടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.  11 മണിക്ക് സ്കൂളില്‍ നടന്ന അനുശോചനയോഗം പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം കോട്ട ഉദ്ഘാടനം ചെയ്തു.   ഹെഡ്മിസ്ട്രസ് ഗീതടീച്ചര്‍ കലാം അനുസ്മരണ പ്രഭാഷണം നടത്തി.

അബ്ദുള്‍കലാമിനെ അനുസ്മരിച്ചുകൊണ്ട് പത്താംതരം വിദ്യാര്‍ഥി സിനാന്‍ സ്വന്തമായി രചിച്ച കവിത ആലപിച്ചു. 

Tuesday, 7 July 2015

ID Card Photo Session



The School authority  of GHSS Shiriya has decided to issue ID cards to all students for smooth functioning of the school and to identify them in emergency for contacting with their parents immediately.  The whole expenses of the same is personally sponsored by Shri. Ali Kunhi, ward member of Mangalpady Grama Panchayat (Ward No. 14) who is the  parent of Kumari. Khadeejath Raisa studying in VIII - A.  The photo taking session has been held on 07-07-2015.

Tuesday, 23 June 2015

vijayolsavam 2015


ഷിറിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എസ്. എസ് എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രാദേശിക ക്ലബ്ബുകളുടെ സഹകരണത്തോടെ പി.ടി.എ യുടെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന പരിപാടി മഞ്ചേശ്വേരം എം. എല്‍.എ ശ്രീ. പി.ബി.അബ്ദുല്‍ റസ്സാഖ് ഉല്‍ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഈ വര്‍ഷത്തെ പുതിയ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവ് പൊതുവിദ്യാലയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ സൂചനയാണെന്നും ഇത്തരം പരിപാടികള്‍ ഗുണപരമായ ഈ മാറ്റത്തിന് പ്രോല്‍സാഹനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം എം. എല്‍.എ ശ്രീ. പി.ബി.അബ്ദുല്‍ റസ്സാഖ്, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആയിഷത്ത് താഹിറ, ഹെഡ്മിസ്ട്രസ് ഗീത എച്ച് എന്നിവര്‍ നിര്‍വ്വഹിച്ചു.

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആയിഷത്ത് താഹിറ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസി‍ഡന്‍റ് ഇബ്രാഹിം കോട്ട, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആലിക്കുഞ്ഞി, അബ്ബാസ് ഓണന്ത, അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി.വിജയന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീത എച്ച് നന്ദിയും പറഞ്ഞു.

Wednesday, 17 June 2015

vijayolsavam 2015


വിജയോത്സവം 2015

ഷിറിയ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്ന് 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൗരാവലി അനുമോദിക്കുന്നു. ജൂണ്‍ 19ന് രാവിലെ 10 മണിക്ക്. മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു.

SSLC 2015


Monday, 15 June 2015

PRAVESHANOTSAVAM 2015




ഷിറിയ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2015-16അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍തല പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലേ ദിവസം തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന്
കുരുത്തോലകളും വര്‍ണ്ണക്കടലാസുകളും കൊണ്ട് ക്ലാസ് മുറികളും സ്കൂള്‍ പരിസരവും മനോഹരമായി അലങ്കരിച്ചു.അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ സ്കൂളിലെത്തിച്ചേര്‍ന്ന നവാഗതരായ കുരുന്നുകളെ മധുരപലഹാരങ്ങളും വര്‍ണ്ണ ബലൂണുകളും പഠനോപകരണങ്ങളും നല്‍കി സ്വീകരിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ആല്‍ബം സന്ദര്‍ശിക്കുക.

Wednesday, 14 January 2015

Night class started for slow learners to bring them up and to score higher grade in S S L C.Exam 2015 on 14/01/2015